നിങ്ങളുടെ വീടിനു അനുയോജ്യമായ സോളാർ പാനൽ വച്ചില്ലെങ്കിൽ പണി കിട്ടും!
കറന്‍റ് ബില്ല് വർധിച്ചു വരുമ്പോഴാണ് എല്ലാരും സോളാറിലേക്ക് മാറുന്നതിനെ കുറിച്ച് ചിന്തിക്കുന്നത്. നമ്മുടെ വൈദ്യുതി ഉത്പാദനം ദിനംപ്രതി കൂടി വരുകയാണ്. പ്രത്യേകിച്ചും വർധിച്ചു വരുന്ന ചൂടും കറന്‍റ് ബില്ല് കൂട്ടാൻ കാരണമാവുന്നുണ്ട്. ഈ സാഹചര്യത്തിൽ നമ്മൾ ആദ്യം മറ്റുള്ളവരോട് അന്വേഷിക്കുമ്പോൾ കുറച്ചുപേർ പറയും ഓൺ ഗ്രിഡ് വയ്ക്കുമ്പോൾ ഗവണ്‍മെന്‍റ് സബ്സിഡി ഉണ്ട്, മറ്റു ചിലർ പറയും ഓഫ് ഗ്രിഡ് വയ്ക്കുന്നതാണ് സുരക്ഷിതമായിട്ടുള്ളതെന്ന്. എന്നാൽ വേറെ ചിലർ പറയും ഹൈബ്രിഡ് ആണ് ഇപ്പോൾ എല്ലാരും ഉപയോഗിക്കുന്നത് അതാണ് കൂടുതൽ നല്ലതെന്ന്. മാത്രവുമല്ല ദിനംപ്രതി വരുന്ന പരസ്യങ്ങളും നമ്മളെ ആകെ ആശയകുഴപ്പത്തിലാക്കും. എന്നിട്ട് ഏതെങ്കിലും ഒരു പാനൽ തിരഞ്ഞെടുക്കും. നിങ്ങളുടെ വീടിനു അനുയോജ്യമാവാത്ത പാനൽ ആണെങ്കിൽ അത് കൂടുത ൽ ചെലവ് കൂട്ടുകയേ ഉള്ളു.
അതിനാൽ സോളാർ വയ്ക്കുന്നതിന് മുൻപ് ഓരോ സോളാർ സിസ്റ്റത്തിനെ കുറിച്ചും, സോളാർ പാലിനെ കുറിച്ചും, നിങ്ങളുടെ വീടിനു ഏത് സോളാർ സിസ്റ്റം ആണ് അനുയോജ്യമാവുക, ഏതാണ് കറന്റ് ബില് കുറയ്ക്കുക എന്നും നന്നായി അറിഞ്ഞിരിക്കണം. ഈ ബ്ലോഗ്, നിങ്ങൾക്ക് ഓൺ-ഗ്രിഡ്, ഓഫ്-ഗ്രിഡ്, ഹൈബ്രിഡ് സിസ്റ്റതിനെ കുറിച്ചുള്ള എല്ലാ സംശയങ്ങളും മാറ്റാൻ സഹായിക്കും.
ഓൺ-ഗ്രിഡ്, ഓഫ്-ഗ്രിഡ്, ഹൈബ്രിഡ് സിസ്റ്റം
മൂന്നു തരത്തിലുള്ള സോളാർ സിസ്റ്റം ആണ് ഉള്ളത്, ഓൺ-ഗ്രിഡ്, ഓഫ്-ഗ്രിഡ്, ഹൈബ്രിഡ് സോളാർ സിസ്റ്റം. ഓരോന്നിനും അതിന്റെതായ ഇൻസ്റ്റാളേഷൻ രീതിയും, ഗുണങ്ങളും ഉണ്ട്. ഓരോന്നും വിശദമായി പരിശോധിക്കാം
ഓൺ-ഗ്രിഡ് സോളാർ സിസ്റ്റം
ഓൺ ഗ്രിഡിൽ സോളാർ സിസ്റ്റം ഒരു ലോക്കൽ യൂട്ടിലിറ്റിയുടെ ഗ്രിഡുമായി ബന്ധിപ്പിച്ചിരിക്കും. സോളാർ പാനലിൽ നിന്നും ലഭിക്കുന്ന ഇലക്ട്രിസിറ്റി വീട്ടിലേക്കും അധികമായി വരുന്നത് KSEB ക്കും നെറ്റ് മീറ്ററിങ് എന്ന ബില്ലിംഗ് സിസ്റ്റം വഴിയാണ് ബന്ധിപ്പിക്കുന്നത്. രാത്രി സമയങ്ങളിൽ അഥവാ സോളാറിൽ നിന്നും ഇലക്ട്രിസിറ്റി ലഭിക്കാത്ത സമയങ്ങളിൽ KSEBൽ നിന്നും കറന്‍റ് എടുക്കുകയും ചെയ്യാം.
2,3 AC, വാഷിംഗ് മെഷീൻ, ഇലക്ട്രിക്ക് ഹീറ്ററൊക്കെ ഉപയോഗിക്കുന്ന (കൂടുതൽ ഊർജ്ജം ആവശ്യമായി വരുന്ന) വീടുകളിൽ ഓൺ-ഗ്രിഡ് സോളാർ സിസ്റ്റം ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.
ഓഫ്-ഗ്രിഡ് സോളാർ സിസ്റ്റം
ഓഫ്-ഗ്രിഡിൽ സോളാർ ഉല്പാദിപ്പിക്കുന്ന കറന്‍റ് KSEB ലേക്ക് പോകാതെ കറന്‍റ് നേരിട്ട് ബാറ്ററിയിൽ ആണ് സംഭരിച്ച് വെക്കുന്നത്. ആവശ്യമുള്ള കറന്‍റ് ഉപയോഗിച്ച്, ബാക്കിയുള്ളത് ബാറ്റെറിയിൽ തന്നെ സൂക്ഷിക്കുന്നു. അതുകൊണ്ട് തന്നെ KSEBൽ കറന്‍റ് ഇല്ലാത്ത സമയത്തും ഓഫ്-ഗ്രിഡ് ഉപയോഗിക്കുന്നവർക്ക് കറന്റ് ഉണ്ടാകും സോളാറിൽ നിന്ന് കറന്‍റ് ലഭിക്കാത്ത സമയങ്ങളിലോ രാത്രികാലങ്ങളിലോ ബാറ്ററിയിലെ കറന്‍റ് ഉപയോഗിക്കാനാകും.
ഇത് കൂടുതൽ അനുയോജ്യമാകുന്നത് കുറച്ച് വൈദ്യുതി മാത്രം ഉപയോഗിക്കുന്ന ചെറിയ വീടുകളിലാണ്.
ഹൈബ്രിഡ് സിസ്റ്റം
ഓൺ-ഗ്രിഡും ഓഫ്-ഗ്രിഡും ചേർന്ന് വരുന്ന സിസ്റ്റം അന്ന് ഹൈബ്രിഡിൽ വരുന്നത്. അതായത്, ആവശ്യമുള്ള സന്ദർഭങ്ങളിൽ ഇത് ഓൺ-ഗ്രിഡായും ഓഫ്-ഗ്രിഡായും പ്രവർത്തിക്കുന്നു. പകൽ സമയങ്ങളിൽ കറന്‍റ് വീടുകളിലേക്കും അധികം വരുന്നത് KSEBലേക്കും നൽകുന്നു. രാത്രി സമയങ്ങളിൽ ഓഫ്-ഗ്രിഡ് ആയി പ്രവർത്തിക്കുന്നു.
അനുയോജ്യമായ സോളാർ സിസ്റ്റം എങ്ങനെ തിരഞ്ഞെടുക്കാം?
ശരിയായ സോളാർ തിരഞ്ഞെടുക്കാൻ കുറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം:
- ഊർജ്ജത്തിന്റെ ഉപയോഗം
- മേൽക്കൂരയുടെ വലുപ്പം
- ശരിയായ സോളാർ പാനൽ തിരഞ്ഞെടുക്കുക
- സോളാർ പാനൽ ഡീലർമാരെ കുറിച്ച് അന്വേഷിക്കുക
- ഗവണ്‍മെന്‍റ് ധനസഹായം പരിഗണിക്കുക
- 1 KW നു 30,000രൂപ യും
- 2 KW നു 60,000 രൂപയും
- 3KW നു മുകളുള്ള പാലുകൾക്ക് 78,000രൂപയുമാണ് ലഭിക്കുക.
നിങ്ങൾ സോളാർ തിരഞ്ഞെടുക്കുന്നതിന് മുൻപ്, നിങ്ങൾ പ്രതിമാസം എത്ര യൂണിറ്റ് വൈദ്യുതി ആണ് ഉപയോഗിക്കുന്നത് എന്ന് അറിഞ്ഞിരിക്കണം. ഇത് നിങ്ങളുടെ KSEB ബില്ലിൽ നിന്നും കണ്ടെത്താൻ കഴിയും. നിങ്ങൾക്ക് 2000 രൂപയിൽ താഴെ ആണ് ബില്ല് വരുന്നതെങ്കിൽ ഓഫ്-ഗ്രിഡ് ഉപയോഗിക്കുന്നതാവും നല്ലത്.കൂടുതൽ കറന്‍റ് ആവശ്യം വരുന്ന വീടുകളിൽ അഥവാ നിങ്ങൾക്ക് 2000 മുകളിലാണ് ബില്ല് വരുന്നതെങ്കിൽ ഓൺ-ഗ്രിഡ് ഉപയോഗിക്കുന്നതാവും നല്ലത്.
സോളാർ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് മേൽക്കൂരയുടെ വലുപ്പം. പരമാവധി സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിങ്ങളുടെ മേൽക്കൂരയുടെ ഓറിയൻ്റേഷനും ചരിവും വിലയിരുത്തണം
ബൈ ഫേഷ്യൽ, ഹാഫ് കട്ട്, ക്വാട്ടർ കട്ട് എന്നീ സോളാർ പാനലുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. സാധാരണയായി രണ്ട് തരം സോളാർ പാനലുകൾ ആണ് വീടുകളിലും ഓഫീസുകളിലും ഉപയോഗിക്കുന്നത്. അവ മോണോക്രിസ്റ്റലിനും പോളി ക്രിസ്റ്റലിനു മാണ്. പോളിക്രിസ്റ്റലിന് ചെലവും കാര്യക്ഷമതയും കുറവാണ്. എന്നാൽ മോണോക്രിസ്റ്റലിന് ചിലവും കാര്യക്ഷമതയും കൂടുതലാണ്. ഇപ്പൊ വരുന്ന മോണോക്രിസ്റ്റലിനും, പോളിക്രിസ്റ്റലിനും പേർക് ടെക്നോളജിയിലാണ് വരുന്നത്.
പരിചയമുള്ളവരോട് അന്വേഷിച്ചും, ഗൂഗിളിലും, ഉപഗോക്സ്തക്കളുടെ റിവ്യൂ മനസിലാക്കിയും നമുക്ക് നല്ല സോളാർ പാനൽ ഡീലർമാരെ തിരഞ്ഞെടുക്കാനാകും. നിങ്ങൾക്ക് ധൈര്യമായി തിരഞ്ഞെടുക്കാൻ പറ്റുന്ന കണ്ണൂരിലെ സോളാർ പാനൽ ഡീലർ ആണ് GEPS എനർജി.
സോളാർ തിരഞ്ഞെടുക്കുന്നതിന് മുൻപ് സോളാർ സബ്സിഡിയെ കുറിച്ചും മറ്റ് ധനസങ്ങളെ കുറിച്ചും അറിയേണ്ടതുണ്ട്. ഇപ്പോൾ സെൻട്രൽ ഗവണ്‍മെന്‍റ് സബ്സിഡി നൽകുന്നുണ്ട്.
ഇന്ത്യൻ നിർമ്മിത പാലുകൾക്ക് മാത്രമേ സബ്സിഡി ലഭിക്കുകയുള്ളു.
കറന്‍റ് ബില്ല് കുറയ്ക്കാൻ സോളാർ പാനൽ സ്ഥാപിക്കുമ്പോൾ നമ്മൾ ഈ കാര്യങ്ങളെല്ലാം അറിഞ്ഞിരിക്കേണ്ടതുണ്ട്.ഇതിലൂടെ നിങ്ങളുടെ വീടിനു അനുയോജ്യമായ സോളാർ പാനൽ സിസ്റ്റം തിരഞ്ഞെടുക്കാനാകും. ഇല്ലെങ്കിൽ സോളാർ കൂടുതൽ ചെലവ് വരുത്തിവെക്കും.